മുംബൈ: ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണ് കന്പനിയായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണ് മോഡലായ നോട്ട് 11 ഉടൻ ഇന്ത്യൻ വിപണിയിലെത്തും.
അടുത്തിടെ ലോഞ്ച് ചെയ്ത മോട്ടോ ജി 31 ആകും നോട്ട് 11 ന്റെ മുഖ്യ എതിരാളി.
6.7 ഇഞ്ച് ഡിസ്പ്ലെ, മീഡിയ ടെക് ഹീലിയോ പ്രോസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രൈമറി ബാക് കാമറ, 16 എംപി സെൽഫി കാമറ തുടങ്ങിയവയാണ് ഫീച്ചറുകൾ.
വില പുറത്തുവിട്ടിട്ടില്ല. ഏകദേശ വില: 12,499 രൂപ.ഈ മാസം തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇൻഫിനിക്സ് നോട്ട് 11 ഉടനെത്തും
11:24 PM Dec 04, 2021 | Deepika.com