തൃശൂർ: ജോയ്ആലുക്കാസിന്റെ കോട്ടയം, തിരുവല്ല, പത്തനംതിട്ട ഷോറൂമുകളിൽ എൻആർഐ ഫെസ്റ്റിനു തുടക്കം. സ്വർണനാണയങ്ങൾ സൗജന്യമായി നേടുന്നതിനുള്ള അവസരമാണ് എൻആർഐ ഫെസ്റ്റിലൂടെ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ജോയ്ആലുക്കാസ് ഷോറൂമിൽനിന്ന് 50,000 രൂപയ്ക്കു മുകളിലുള്ള ഗോൾഡ്/ ഡയമണ്ട് ജ്വല്ലറി പർച്ചേസുകൾക്കൊപ്പം 200 മില്ലിഗ്രാം സ്വർണനാണയം സൗജന്യമായി നേടാം. കൂടാതെ, ഏതു ജ്വല്ലറിയിൽനിന്നു വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ഏറ്റവും പുതിയ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള 916 ബിഐഎസ് സ്വർണാഭരണങ്ങളാക്കി മാറ്റിവാങ്ങുന്നതിനുള്ള സുവർണാവസരവുമുണ്ട്.
പ്രതിദിന സ്വർണാഭരണ വിലവർധനവിൽനിന്ന് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളുമായി ജോയ്ആലുക്കാസ് അഡ്വാൻസ് ബുക്കിംഗ് പ്ലാനും ഒരുക്കിയിട്ടുണ്ട്.
വിലയുടെ അഞ്ചു ശതമാനം മാത്രം അഡ്വാൻസ് തുകയായി നൽകി, ബുക്ക് ചെയ്ത ദിവസത്തെ വിലയോ വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയിൽ ഉപയോക്താവിനു തങ്ങൾക്കിഷ്ടപ്പെട്ട ആഭരണങ്ങൾ സ്വന്തമാക്കാം.ഈ മാസം 19 വരെ എൻആർഐ ഫെസ്റ്റിലൂടെ സ്വർണനാണയം സ്വന്തമാക്കുന്നതിനുള്ള അവസരം ലഭ്യമാണ്.
ജോയ് ആലുക്കാസിൽ എൻആർഐ ഫെസ്റ്റ്
11:24 PM Dec 04, 2021 | Deepika.com