വാഷിംഗ്ടൺ ഡിസി: മലയാളി സാന്പത്തികവിദഗ്ധയും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥിനെ ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ(ഡിഎംഡി) ആയി നിയമിച്ചു. ജെഫ്രി ഒകാമോട്ടയ്ക്കു പകരമാണു ഗീതാ ഗോപിനാഥിന്റെ നിയമനം.
ചീഫ് ഇക്കണോമിസ്റ്റായി മൂന്നു വർഷം ഐഎംഎഫിൽ പ്രവർത്തിച്ച ഗീത 2022 ജനുവരിയിൽ ഹാർവാഡ് യൂണിവേഴ്സിറ്റി പ്രഫസർ പദവിയിലേക്ക് മടങ്ങാനിരിക്കെയാണ് പുതിയ നിയമനം. ജെഫ്രിയും ഗീതയും മികച്ച സഹപ്രവർത്തകരാണ്. ജെഫ്രി പോകുന്നതിൽ വിഷമവും ഗീത ഫസ്റ്റ് സിഎംഡിയായി തുടരുന്നതിൽ സന്തോഷവു മുണ്ട്- ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ ഗീതാ ഗോപിനാഥിന്റെ നേതൃത്വം ആഗോള സാന്പത്തിക വ്യവസ്ഥയെയും ഐഎംഎഫിനെയും മുന്നോട്ടു നയിച്ചെന്നും ജോർജീവ പറഞ്ഞു. ഐഎംഎഫ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 190 രാജ്യങ്ങൾക്കാണ് ഐഎംഎഫിൽ അംഗത്വമുള്ളത്.
ഗീതാ ഗോപിനാഥ് ഐഎംഎഫ് ഫസ്റ്റ് ഡിഎംഡി
12:47 AM Dec 04, 2021 | Deepika.com