ഇസ്ലാമാബാദ്: വിലക്കയറ്റം നേരിടുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കളിയാക്കി പാക്കിസ്ഥാന്റെ സെർബിയയിലെ എംബസി പുറത്തുവിട്ട ട്വീറ്റ് വൈറലായി.
“വിലക്കയറ്റം എല്ലാ റിക്കാർഡുകളും ഭേദിച്ചു മുന്നേറുന്പോൾ, മൂന്നു മാസമായി ശന്പളം കിട്ടാതെയും കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പറ്റാതെയും കഷ്ടപ്പെടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരായ ഞങ്ങൾ എത്രകാലം മിണ്ടാതിരിക്കുമെന്നാണ് ഇമ്രാൻ ഖാനേ നിങ്ങൾ കരുതുന്നത്. ഇതാണോ പുതിയ പാക്കിസ്ഥാൻ? ക്ഷമിക്കണം ഇമ്രാൻ ഖാൻ, ഞങ്ങൾക്കു വേറെ വഴിയില്ല” - എന്ന സന്ദേശത്തിനൊപ്പം ഇമ്രാനെ പരിഹസിക്കുന്ന സംഗീത വീഡിയോയും ട്വീറ്റിൽ ഉൾപ്പെടുന്നു.
ഇമ്രാനെ കളിയാക്കി പാക് എംബസിയുടെ ട്വീറ്റ്
11:58 PM Dec 03, 2021 | Deepika.com