ഫ്രാൻസിസ് മാർപാപ്പ സൈപ്രസിൽ; നാളെ ഗ്രീസിലേക്കു പോകും

11:50 PM Dec 02, 2021 | Deepika.com
സൈപ്രസിന്‍റെ ക്രൈസ്തവ പാരന്പര്യം

മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​ലെ ദ്വീ​​​പ് രാ​​​ജ്യ​​​മാ​​​യ സൈ​​​പ്ര​​​സി​​​ന്‍റെ ക്രൈ​​​സ്ത​​​വ പാ​​​ര​​​ന്പ​​​ര്യം എ​​​ഡി ഒ​​​ന്നാം നൂ​​​റ്റാ​​​ണ്ടി​​​ൽ തു​​​ട​​​ങ്ങു​​​ന്നു. പൗ​​​ലോ​​​സ് ശ്ലീ​​​ഹ ഇ​​​വി​​​ടു​​​ത്തെ റോ​​​മ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ർ​​​ജി​​​യ​​​സ് പാ​​​വ​​​ല​​​സി​​​നു ജ്ഞാന​​​സ്നാ​​​നം ന​​​ല്കി​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ എ​​​ട്ട​​​ര ല​​​ക്ഷ​​​മാ​​​ണ്. ഭൂ​​​രി​​​ഭാ​​​ഗ​​​വും ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സു​​​കാ​​​ർ. 38,000 വ​​​രു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക​​​ർ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 4.47 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ര​​​ണ്ടു ശ​​​​​​തമാ​​​നം മു​​​സ്‌​​​ലിം​​​ക​​​ളു​​​മു​​​ണ്ട്.
പ​​​ന്ത്ര​​​ണ്ടാം നൂ​​​റ്റാ​​​ണ്ടി​​​ലെ ജ​​​റു​​​സ​​​ലെ​​​മി​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നു​​​ശേ​​​ഷം സൈ​​​പ്ര​​​സി​​​ൽ വാ​​​സ​​​മു​​​റ​​​പ്പി​​​ച്ച കു​​​രി​​​ശു​​​യു​​​ദ്ധ​​​ക്കാ​​​രു​​​ടെ പി​​​ന്മുറക്കാരാണ് ഇ​​​പ്പോ​​​ഴ​​​ത്തെ ക്രൈ​​​സ്ത​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും.

എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ബെ​​​ന​​​സി​​​ഡ്ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ 2010ൽ ​​​സൈ​​​പ്ര​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.