കൊച്ചി: അടൂരില്‍ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗം ഷോറൂം നാളെ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. നാളെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് ആന്‍ഡ് വിന്ഓഫറിലൂടെ 10 സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം.
കൂടാതെ10,000 രൂപയുടെ പര്‍ച്ചേസുകളില്‍ 10,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ നേടാം. എല്ലാ ലാപ്ടോപ് പര്‍ച്ചേസിലും 3,500 രൂപ വിലമതിക്കുന്ന പെന്‍ഡ്രൈവ്, മൗസ്, ക്ലീനിംഗ് സെറ്റ്, ബാഗ്, ഹെഡ്ഫോണ് തുടങ്ങിയവയും സമ്മാനമായി ലഭിക്കും.
ഉദ്ഘാടന ഓഫറുകളായി സ്മാര്‍ട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും 50 ശതമാനം വരെ വിലക്കുറവ്, ആക്സസറികള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ്, എല്‍ഇഡി ടിവികള്‍ക്ക് 45 ശതമാനം വരെ വിലക്കുറവ്, റെഫ്രിജറേറ്ററുകള്‍ക്ക് 25 ശതമാനം വരെ വിലക്കുറവ്, എസികള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ് ലഭിക്കും.
ഏതാനും ദിവസങ്ങള്‍ക്കകം 35,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അജ്മല്‍ ബിസ്മി
യുടെ ഇടുക്കിയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ട്ട് തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.എ. അജ്മല്‍ അറിയിച്ചു.
അജ്മല്‍ ബിസ്മി അടൂര്‍ ഷോറൂം ഉദ്ഘാടനം നാളെ
11:10 PM Dec 02, 2021 | Deepika.com