കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ പ്രീമിയം പെട്രോള്‍ ബ്രാന്‍ഡായ എക്സ്പി 100 വിപണിയില്‍ അവതരിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വൈറ്റില ഔട്ട്ലെറ്റില് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന മേധാവിയുമായ വി.സി. അശോകന് മുഖ്യാതിഥിയായി.
ഇവിഎം ഓട്ടോക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ എക്സ്പി 100 ഉപയോക്താക്കള്‍ക്കും ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് റൈഡേഴ്സിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കരുത്തുറ്റ വാഹനങ്ങള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് എക്സ് പി 100 ഫൈനസ്റ്റ് ഗ്രേഡ് പ്രീമിയം പെട്രോള്‍. ഈമാസം അഞ്ച് വരെ 500 രൂപയ്ക്ക് എക്സ്പി 100 ഇന്ധനം അടിക്കുന്നവര്‍ക്ക് 1000 എക്സ്ട്രാ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
ഐഒസി എക്സ്പി 100 പ്രീമിയം പെട്രോള്‍ വാര്‍ഷികാഘോഷം
11:10 PM Dec 02, 2021 | Deepika.com