റിയാദ്: ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഒമിക്രോൺ കോവിഡ് കേസ് സൗദിയിൽ സ്ഥിരീകരിച്ചു. ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയെത്തിയ സൗദി പൗരനാണു രോഗബാധ. രോഗിയെയും അയാളുമായി സന്പർക്കമുണ്ടായവരെയും ഐസൊലേഷനിലാക്കി.
ദക്ഷിണകൊറിയയിൽ ഇന്നലെ അഞ്ചു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.
നേരത്തെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയിലും ദക്ഷിണകൊറിയയിലും ഒമിക്രോൺ
12:07 AM Dec 02, 2021 | Deepika.com