തിരുവനന്തപുരം: പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി ’കാരവന് കേരള’ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന് പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനും അഞ്ചുകോടി രൂപ വരെ വായ്പ നല്‍കും.
ഒരു കാരവന് ഒരു കോടി രൂപ എന്ന നിരക്കിലോ ചെലവിന്റെ 70 ശതമാനമോ അഞ്ച് കാരവനുകള്‍ വരെ വാങ്ങുന്നതിന് ഒരു സംരംഭത്തിന് വായ്പ ലഭിക്കും. ഓരോ വാഹനത്തിനും അന്‍പത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് പരിധി.
പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് വായ്പ ലഭിക്കുക. 8.75 ശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 0.5 ശതമാനം ഇളവുണ്ട്.വിവരങ്ങള്‍ ക്ക് www.ksidc.org/projectfinancing/caravan-caravan-parks/ഫോൺ- 0471 2318922 , 0484 2323010 .
ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും വായ്പ
11:09 PM Dec 01, 2021 | Deepika.com