ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം.
ഇംഗ്ലണ്ടിലെ യോർക്ക് ഷെയറിൽ ഉള്ള ലീഡ്സിലെയും സമീപപ്രദേശങ്ങളിലെയും സീറോ മലബാർ വിശ്വാസികൾ കാലങ്ങളായി പ്രാർഥനാപൂർവം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്കിന്റെ സന്നിധ്യത്തിൽ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ആഘോഷമായ വിശുദ്ധ കുർബാനക്കും മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.
ലീഡ്സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നൽകിയ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. മാത്യു മുളയോലിൽ എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ് അനുമോദിച്ചു. രൂപതാ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു. പ്രെസ്റ്റൻ റീജൺ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോ മൂലശേരിൽ വി.സി., ഫാ. ജോസഫ് കിഴക്കരകാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ, സന്യസ്തർ, അല്മായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വികാരി ഫാ. മാത്യു മുളയോലിൽ സ്വാഗതവും കൈക്കാരൻ ജോജി തോമസ് നന്ദിയും അർപ്പിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ഇടവക ദേവാലയം ലീഡ്സിൽ
12:44 AM Dec 01, 2021 | Deepika.com