കൊച്ചി: ഏറ്റവും ഭാരം കുറഞ്ഞ ലാപ്ടോപ്പായ എയ്റോ 13 വിപണിയില്‍ അവതരിപ്പിച്ച് എച്ച്പി. ഒരു കിലോഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള എയ്റോ 13 പുറത്തിറക്കുന്നതിലൂടെ പവിലിയന് സീരീസ് വിപുലീകരിക്കുകയാണ് കമ്പനി.
നാച്വറല്‍ സില്‍വര്‍, പെയില്‍ റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലാപ്ടോപ്പ് ലഭ്യമാണ്. 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് പുതിയ എയ്റോ 13ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എച്ച്പി പവിലിയന് എയ്റോ 13ന്റെ വില 72,999 രൂപയാണ്.
പുതിയ എയ്റോ 13 അവതരിപ്പിച്ച് എച്ച്പി
01:15 AM Nov 30, 2021 | Deepika.com