ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്റർ സിഇഒ
01:15 AM Nov 30, 2021 | Deepika.com
സാൻ ഫ്രാൻസിസ്കോ: ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്റർ സിഇഒയായി നിയമിതനായി. സിഇഒ സ്ഥാനമൊഴിഞ്ഞ ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസെയ്ക്കു പകരമാണ് അഗ്രവാളിനെ നിയമിച്ചത്. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ(സിടിഒ) ആയിരുന്നു അഗ്രവാൾ. ട്വിറ്ററിൽ 2011ൽ ചേർന്ന ഇദ്ദേഹം 2017ലാണു സിടിഒ ആയത്.