ജോഹാനസ്ബർഗ്: കോവിഡിനെ പ്രതിരോധിക്കാനുള്ള അഞ്ച് തലങ്ങളിലുള്ള ലോക്ഡൗണിൽ ആദ്യത്തേതിലാണു രാജ്യമെന്നും ഒമിക്രോൺ വകഭേദത്തിന്റെ പേരിൽ യാത്രാവിലക്കിനുള്ള നീക്കത്തിൽ നിന്ന് ലോകരാജ്യങ്ങൾ പിൻമാറണമെന്നും ദക്ഷിണാഫ്രിക്ക.
കോവിഡിന്റെ മുൻതരംഗങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ലെന്നും പ്രസിഡന്റ് സിറിൾ റാമഫോസ പറഞ്ഞു. ഒമിക്രോണ്‍ കണ്ടെത്തിയതിന്റെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് രാജ്യത്തോടുള്ള വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതിലധികം രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമിക്രോൺ ഭീതി: യാത്രാനിരോധനം പിൻവലിക്കണമെന്ന് ദക്ഷിണാഫ്രിക്ക
10:37 PM Nov 29, 2021 | Deepika.com