സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ( ലിവിംഗ് സ്റ്റോൺ ) ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന കുടുംബ കൂട്ടായ്മ വർഷാചരണം സമാപിച്ചു.
സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ, രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും സന്യസ്തരുടെയും അൽമായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന സമാപന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, കുടുംബ കൂട്ടായ്മ മിഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, ഫാ. ജോർജ് എട്ടുപറ, ഫാ. ടോമി അടാട്ട്, സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവർ പ്രസംഗിച്ചു. കോഓർഡിനേറ്റർ ഷാജി തോമസ് , സെക്രട്ടറി റെനി സിജു തുടങ്ങിയവർ നേതൃത്വം നൽകി .
ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ കൂട്ടായ്മ വർഷാചരണം സമാപിച്ചു
12:46 AM Nov 28, 2021 | Deepika.com