തായ്പേയി: തായ്വാൻ പ്രസിഡന്റ് സയ് ഇംഗ് വേനുമായി അഞ്ച് യുഎസ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനാധിപത്യ ഉച്ചകോടിയിലേക്കു തായ്വാനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് യുഎസ്-ചൈന സംഘർഷം നിലനിൽക്കുന്നുണ്ട്.
തായ്വാൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണു ചൈനയുടെ വാദം. യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ അഞ്ചു പേരാണു തായ്വാൻ സന്ദർശിക്കുന്നത്. സന്ദർശനം റദ്ദാക്കണമെന്നു ചൈനീസ് എംബസി ആവശ്യപ്പെട്ടതായി യുഎസ് പ്രതിനിധികൾ പറഞ്ഞു.
യുഎസ് പ്രതിനിധികൾ തായ്വാൻ സന്ദർശിച്ചു
11:14 PM Nov 26, 2021 | Deepika.com