ലണ്ടൻ/ജോഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. നിരവധി ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദം മൂലം വ്യാഴാഴ്ച 22 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.1.1.529 എന്നാണ് പുതിയ വൈറസിന്റെ പേര്.
രോഗവ്യാപന ശേഷി സംബന്ധിച്ച് ഗവേഷകർ നിരീക്ഷിച്ചു വരുന്നു. വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ അനേകം ജനിതകമാറ്റം സംഭവിച്ചതിനാൽ രോഗവ്യാപന ശേഷി കൂടാനും സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി
11:39 PM Nov 25, 2021 | Deepika.com