ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളെ നിയന്ത്രിക്കാൻ ബിൽ സമർപ്പിക്കാനൊരുങ്ങി കേന്ദ്രം.
ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള മുഴുവൻ ഡിജിറ്റൽ കറൻസികളുടെയും ഇടപാടുകളെ നിയന്ത്രിക്കുന്നതിനാണ് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിലൂടെ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ക്രിപ്റ്റോ കറൻസികളുടെ സാങ്കേതികതയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
മുൻ സാന്പത്തിക സഹമന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ യോഗത്തിൽ രാജ്യത്തെ വിവിധ ക്രിപ്റ്റോ എക്ചേഞ്ചുകളുടെ പ്രതിനിധികളും പങ്കെടുത്തു.
ക്രിപ്റ്റോ കറൻസി നിയന്ത്രണം: നിയമനിർമാണത്തിനായി കേന്ദ്രം
11:30 PM Nov 23, 2021 | Deepika.com