ഊ​ർ​ജ സം​ര​ക്ഷ​ണ​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ക്കാൻ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

11:07 PM Nov 20, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​ശീ​​​യ ഊ​​​ർ​​​ജ​​​സം​​​ര​​​ക്ഷ​​​ണ​​​ദി​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഊ​​​ർ​​​ജ​​​സം​​​ര​​​ക്ഷ​​​ണ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​ൻ എ​​​ന​​​ർ​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ, റ​​​സി​​​ഡ​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​രി​​​ത​​​ര സം​​​ഘ​​​ട​​​ന​​​ക​​​ൾ, വി​​​ദ്യാ​​​ദ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ബി​​​ഇ​​​ഇ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് എ​​​ന​​​ർ​​​ജി ഓ​​​ഡി​​​റ്റ​​​ർ​​​മാ​​​ർ, ഇ​​​എം​​​സി എം​​​പാ​​​ന​​​ൽ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​എം​​​സി സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കും. വൈ​​​ദ്യു​​​തി വാ​​​ഹ​​​ന​​​വും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പാ​​​ച​​​ക​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ഗോ ​​​ഇ​​​ല​​​ക്ട്രി​​​ക് എ​​​ന്ന ആ​​​ശ​​​യം മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.keralaenergy.gov.in