തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ 21 ന് പ്രകാശനം ചെയ്യും.
പി ആർ ചേംബറിൽ രാവിലെ 9.30 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റ് പ്രകാശനം ചെയ്യുന്നത്. 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ടിക്കറ്റ് വില 300 രൂപ. പൂജാ ബമ്പർ 2021ന്റെ നറുക്കെടുപ്പും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോർഖീ ഭവനിലാണ് നറുക്കെടുപ്പ്. അഞ്ചു കോടി രൂപയാണ് ഒന്നാം സമ്മാനം.
ക്രിസ്മസ് പുതുവത്സര ബമ്പർ പ്രകാശനം
11:07 PM Nov 20, 2021 | Deepika.com