മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകൾ നികുതിക്കു വിധേയമാക്കുന്നതിനായി രാജ്യത്തെ ആദായനികുതി നിയമത്തിൽ ഭേദഗതികൊണ്ടുവരുമെന്നു കേന്ദ്ര റെവന്യു സെക്രട്ടറി തരുണ്‍ ബജാജ്. വരുന്ന കേന്ദ്രബജറ്റിൽതന്നെ ഇതിന്റെ പ്രസക്തഭാഗങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വരുന്ന ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോ കറൻസി നിയന്ത്രണ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബില്ലിലൂടെ, ക്രിപ്റ്റോകറൻസികൾ, കറൻസിയായി ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്നും ആസ്തിയായി സൂക്ഷിക്കുന്നതിന് അനുമതി നല്‍കുമെന്നുമാണു വിവരം.
ക്രിപ്റ്റോ നികുതിവിധേയമാക്കും
11:20 PM Nov 19, 2021 | Deepika.com