ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ധ​ന​വി​ല അടയ്ക്കാം

11:20 PM Nov 19, 2021 | Deepika.com
കൊ​​​ച്ചി: ഐ​​​ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ന്‍റെ ഫാ​​​സ്ടാ​​​ഗു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ച്ച്പി​​​സി​​​എ​​​ലി​​ന്‍റെ റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌ലറ്റു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഇ​​​ന്ധ​​​ന​​​വി​​​ല അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു സൗ​​​ക​​​ര്യ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​രാ​​​റി​​​ല്‍, ഐ​​​ഡി​​​എ​​​ഫ്സി ഫ​​​സ്റ്റ് ബാ​​​ങ്കും ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡും ഒ​​​പ്പു​​​വ​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത എ​​​ച്ച്പി​​​സി​​​എ​​​ല്‍ റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ളി​​​ല്‍നി​​ന്ന് ഐ​​​ഡി​​​എ​​​ഫ്സി ഫ​​​സ്റ്റ് ബാ​​​ങ്കി​​​ന്‍റെ ഫാ​​​സ്ടാ​​​ഗു​​​ക​​​ള്‍ ഇ​​​പ്പോ​​​ൾ വാ​​​ങ്ങാ​​​നും റീ​​​ചാ​​​ര്‍​ജ് ചെ​​​യ്യാ​​​നും മാ​​​റ്റി​​​വാ​​​ങ്ങാ​​​നും ക​​​ഴി​​​യും.

ഇ​​​തു​​​വ​​​രെ, ടോ​​​ള്‍ ചാ​​​ര്‍​ജു​​​ക​​​ള്‍ അ​​​ട​​​യ്ക്കാ​​​ന്‍ മാ​​​ത്ര​​​മാ​​​ണ് ഫാ​​​സ്ടാ​​​ഗു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.