കൊച്ചി: പതിനഞ്ചാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍, വിവിധ പ്രായക്കാരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കിണങ്ങുന്ന വേറിട്ട പാര്‍പ്പിട നിര്‍മാണപദ്ധതിയുമായി അസറ്റ് ഹോംസ്.
വിദ്യാര്‍ഥികള്‍ക്കും ബാച്ചിലേഴ്സിനുമായി സെല്‍ഫി ബ്രാന്‍ഡില്‍ സിംഗുലര്‍ ലിവിംഗ്, ജോലി ചെയ്തു തുടങ്ങുന്ന പ്രായക്കാര്‍ക്കായി ഡൗണ്‍ ടു എര്‍ത്ത് ബജറ്റ് റെസിഡന്റ്സ്, ജീവിതവിജയം കൈവരിച്ചവര്‍ക്കുള്ള എക്സോട്ടിക്ക ലക്ഷ്വറി റെസിഡന്റ്സ്, വാര്‍ധക്യത്തില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ജീവിക്കാനുള്ള യംഗ് അറ്റ് ഹാര്‍ട്ട്-സീനിയര്‍ ലിവിംഗ് എന്നിങ്ങനെ നാലു നൂതന പദ്ധതികളാണ് നടപ്പാക്കുന്നത്.
തിരുവനന്തപുരത്ത് സെല്‍ഫി, കോട്ടയത്ത് ഡൗണ്‍-റ്റു-എര്‍ത്ത്, എറണാകുളം കാക്കനാട് യംഗ്-അറ്റ്-ഹാര്‍ട്ട്, കണ്ണൂരിലും കോഴിക്കോട്ടും എക്സോട്ടിക്ക എന്നിങ്ങനെയാണ് പുതിയ പദ്ധതികള്‍. അഞ്ചു പദ്ധതികളിലായി 900 പാര്‍പ്പിട യൂണിറ്റുകള്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി അസറ്റ് ഹോംസ് എംഡി വി. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം ഉള്‍പ്പെടെ ഏഴു ജില്ലകളിലായി 22 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കുന്ന 68-ാമത് പദ്ധതിയായ തൃശൂരിലെ അസറ്റ് പ്രഷ്യസ് ഡിസംബര്‍ 28നും 69-ാമത് പദ്ധതിയായ കൊച്ചി മരടിലെ അസറ്റ് രംഗോലി മാര്‍ച്ച് 27നും ഉടമകള്‍ക്ക് കൈമാറും. രാജ്യത്തെ ആദ്യ ലൈഫ് സൈക്കിള്‍ ബില്ഡറാവുകയാണ് അസറ്റ് ഹോംസെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പ്രായക്കാര്‍ക്കുള്ള പാര്പ്പിടങ്ങളൊരുക്കാന് അസറ്റ് ഹോംസ്
11:33 PM Nov 18, 2021 | Deepika.com