ബെയ്ജിംഗ്: ചെറുനഗരങ്ങളിൽ അംബരചുംബികളുടെ നിർമാണത്തിനു നിയന്ത്രണം ഏർപ്പെടുത്തി ചൈന. 30 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ 150 മീറ്ററിനു മുകളിൽ ഉയരമുള്ള കെട്ടിടങ്ങൾ അനുവദിക്കില്ല.
ഇതിലും കൂടുതൽ ജനസംഖ്യയുള്ള നഗരമാണെങ്കിലും 250 മീറ്ററിനു മുകളിൽ ഉയരമുള്ള കെട്ടിടങ്ങൾ പാടില്ല. അനാവശ്യ ആഡംബരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നു ഭവന, ഗ്രാമീണ-നഗര വികസന മന്ത്രാലയം അറിയിച്ചു.
500 മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്കു നേരത്തേതന്നെ അനുമതിയില്ല. അംബരചുംബികൾ ഭൂമി ലാഭിക്കുമെങ്കിലും പ്രാദേശിക അധികൃതർ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നല്കുന്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാറില്ലെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഡംബരം വേണ്ട; അംബരചുംബികൾക്കു നിയന്ത്രണവുമായി ചൈന
11:47 PM Oct 27, 2021 | Deepika.com