ഐഎസ് ആക്രമണം; ഇറാക്കിൽ 18 മരണം
11:47 PM Oct 27, 2021 | Deepika.com
ബാഗ്ദാദ്: കിഴക്കൻ ഇറാക്കിലെ ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ദിയാല പ്രവിശ്യയിലെ അൽ റഷാദ്, നഹർ അൽ ഇമാം ഗ്രാമങ്ങളിലായിരുന്നു വെടിവയ്പ്. അൽ റഷാദിൽ 12 പേർ മരിക്കുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.