കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021-22 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 40.47 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്.
33.28 കോടി രൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം.
കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തില്‍ 127.24 കോടി രൂപയായി വര്‍ധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 108.59 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 43.76 കോടി രൂപയില്‍ നിന്ന് 53.18 കോടി രൂപയിലെത്തി. 22 ശതമാനത്തിന്റെ വര്‍ധന.
ജിയോജിത് രണ്ടാംപാദ അറ്റാദായം 40.47 കോടി രൂപ, 22% വര്‍ധന
11:22 PM Oct 27, 2021 | Deepika.com