സിയൂൾ: ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റ് റോ തേ-വൂ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മരണം സിയൂൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്ഥിരീകരിച്ചു.
ദക്ഷിണകൊറിയയിൽ ജനാധിപത്യ മാർഗത്തിലൂടെ ആദ്യമായി പ്രസിഡന്റ് പദത്തിലെത്തിയ വൂ, 1988 മുതൽ 93 വരെ പദവി വഹിച്ചു. 1979ൽ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിക്കുന്നതിൽ വൂ മുഖ്യപങ്കുവഹിച്ചു. പിന്നീടാണ് ജനാധിപത്യ മാർഗത്തിൽ പ്രസിഡന്റായത്.
ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് റോ തേ-വൂ അന്തരിച്ചു
01:24 AM Oct 27, 2021 | Deepika.com