യുഎസിൽ വെടിവയ്പ്; രണ്ടു മരണം
01:24 AM Oct 27, 2021 | Deepika.com
ലോസ് ആഞ്ചൽസ്: യുഎസ് സംസ്ഥാനമായ ഐഡഹോയിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. ഒരു ഷോപ്പിംഗ് മാളിലാണ് അക്രമി വെടിവയ്പ് നടത്തിയത്. മാൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.