ഹോങ്കോംഗ്: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഹോങ്കോംഗിലെ ഓഫീസ് അടച്ചുപൂട്ടുന്നു. അടുത്തിടെ നടപ്പാക്കിയ ദേശീയസുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നും ചൈന നടപ്പാക്കിയ ഈ നിയമം തങ്ങളുടെ പ്രവർത്തനങ്ങൾ അസാധ്യമാക്കിയെന്നും ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
40 വർഷമായി ഹോങ്കോംഗിൽ പ്രവർത്തിക്കുന്ന ആംനസ്റ്റിക്കു രണ്ട് ഓഫീസുകളാണുള്ളത്. പ്രാദേശിക ഓഫീസ് ഈ മാസം 31നും റീജണൽ ഓഫീസ് ഈ വർഷം അവസാനത്തോടെയും പ്രവർത്തനം അവസാനിപ്പിക്കും.
പുതിയ ദേശ സുരക്ഷാനിയമം വിമർശനങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നു ആരോപണങ്ങൾ ഉയരുന്പോൾ, സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമാണു നിയമമെന്നാണ് ചൈനയുടെ വാദം.
ഹോങ്കോംഗിലെ ആംനസ്റ്റി ഓഫീസ് അടച്ചുപൂട്ടുന്നു
12:47 AM Oct 27, 2021 | Deepika.com