വാഷിംഗ്ടണ്‍: വാണിജ്യ ബഹിരാകാശകേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുമായി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നിയന്ത്രണത്തിലുള്ള ബ്ലൂ ഒറിജിൻ കന്പനി. ബോയിംഗുമായി ചേർന്നു നിർമിക്കുന്ന ഓർബിറ്റൽ റീഫ് എന്ന കേന്ദ്രത്തിൽ, ഈ പതിറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ബഹിരാകാശ വാഹനം എത്തിക്കാനാണു ബ്ലൂ ഒറിജിൻ പദ്ധതിയിടുന്നത്.
പ്രതിരോധ കരാർ കന്പനിയായ സിയെറ നെവാഡ കോർപിന്റെ സ്പേസ് ഫ്ളൈറ്റ് വിംഗായ സിയെറ സ്പേസ്, റെഡ്വയർ സ്പേസ്, ജെനെസിസ് എൻജിനീയറിംഗ് സൊലൂഷൻസ്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ ഉദ്യമത്തിൽ പങ്കാളികളാകും.
ആദ്യ ഫ്രീ ഫ്ളയിംഗ് കൊമേഴ്സ്യൽ സ്പേസ് സ്റ്റേഷൻ നിർമിക്കാനുള്ള പദ്ധതി ഈ വർഷം ഏപ്രിലിൽ സിയെറ വെളിപ്പെടുത്തിരുന്നു.
വാണിജ്യ ബഹിരാകാശ കേന്ദ്രം നിർമിക്കാൻ ബ്ലൂ ഒറിജിൻ
11:15 PM Oct 26, 2021 | Deepika.com