തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡം നിലവിൽ ഇല്ലാത്തതിനാൽ ചിരട്ടപ്പാലിന് റബർ ഉത്പാദക ബോണസ് നൽകാനാകില്ലെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. ഷീറ്റ് റബർ, ലാറ്റക്സ് എന്നിവയ്ക്കുള്ള ഗുണനിലവാരം ചിരട്ടപ്പാലിനില്ലാത്തതിനാൽ 150രൂപ തറവില പ്രഖ്യാപിക്കാനാവില്ല.
ചിരട്ടപ്പാൽ ഇറക്കുമതി പാടില്ലെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി. കാപ്പന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
ചിരട്ടപ്പാലിന് 150 രൂപ തറവില പ്രഖ്യാപിക്കണമെന്നും മലേഷ്യൻ ചിരട്ടപ്പാൽ ഇറക്കുമതി തടയണമെന്നും മാണി. സി കാപ്പൻ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ചിരട്ടപ്പാലിന് റബർ ഉത്പാദക ബോണസ് നൽകാനാകില്ലെന്നു മന്ത്രി
11:15 PM Oct 26, 2021 | Deepika.com