കംപാല: ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി നഗരപ്രാന്തത്തിലെ ബാറിലാണു സ്ഫോടനമുണ്ടായത്.
ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി ഉഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസവേനി പറഞ്ഞു.
ഉഗാണ്ടയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു ബ്രിട്ടൻ ഒരാഴ്ച മുന്പു മുന്നറിയിപ്പു നല്കിയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഉഗാണ്ടയിൽ സ്ഫോടനം; ഒരാൾ മരിച്ചു
01:09 AM Oct 25, 2021 | Deepika.com