ലാഗോസ്: നൈജീരിയയിൽ തോക്കുധാരികൾ ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു. ഒയോ സംസ്ഥാനത്തെ ഒയോ ജയിലിൽ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
എത്രപേരാണു രക്ഷപ്പെട്ടതെന്നു നൈജീരിയൻ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2017 മുതൽ നാലായിരം തടവുകാരാണ് ജയിലിൽനിന്നു രക്ഷപ്പെട്ടിട്ടുള്ളതെന്ന് നൈജീരിയയിലെ പ്രമുഖ പത്രമായ ദ കേബിൾ ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2021ൽ മാത്രം രണ്ടായിരത്തിലധികം പേർ രക്ഷപ്പെട്ടു.
നൈജീരിയയിൽ ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു
11:10 PM Oct 23, 2021 | Deepika.com