മുംബൈ: പ്രാരംഭ ഓഹരിവില്പന(ഐപിഒ) നടത്താൻ ഡിജിറ്റൽ പേയ്മെന്റ് കന്പനി പേടിഎമ്മിന്റെ മാതൃ കന്പനിയായ വണ്‍ 97 കമ്മൂണിക്കേഷൻസിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ(സെബി) അനുമതി ലഭിച്ചു.
ഐപിഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണു കന്പനിയുടെ നീക്കം. അടുത്തമാസം ഐപിഒ നടക്കുമെന്നാണു റിപ്പോർട്ട്. ഏകദേശം 2200 കോടി ഡോളർ ആണു കന്പനി തങ്ങൾക്കു കണക്കുകൂട്ടുന്ന വിപണി മൂല്യം. സോഫ്റ്റ് ബാങ്ക്, അലിബാബ തുടങ്ങിയവയാണു പേടിഎമ്മിലെ പ്രധാന നിക്ഷേപകർ.
പേടിഎം ഐപിഒയ്ക്ക് സെബിയുടെ അനുമതി
11:40 PM Oct 22, 2021 | Deepika.com