കാബൂൾ: അഫ്ഗാൻ തലസ്ഥാനത്ത് വനിതകളുടെ പ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ താലിബാൻ ഭീകരർ മർദിച്ചു.
ഇരുപതോളം വനിതകളാണ് ഇന്നലെ രാവിലെ കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിൽനിന്നു ധനമന്ത്രാലയത്തിലേക്കു മാർച്ച് ചെയ്തത്. സ്ത്രീകൾക്കു പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
ഒരു വിദേശമാധ്യമപ്രവർത്തകൻ അടക്കം മൂന്നുപേരാണു താലിബാൻ ഭീകരരുടെ മർദനത്തിനിരയായത്. വിദേശമാധ്യമപ്രവർത്തകനെ തോക്കിന്റെ പാത്തിക്ക് അടിക്കുകയും ചവിട്ടുകയും ചെയ്തു. അതേസമയം, വനിതകൾ പ്രകടനം തുടർന്നു.
മാധ്യമപ്രവർത്തകർക്കു താലിബാന്റെ മർദനം
01:27 AM Oct 22, 2021 | Deepika.com