തൃപ്പൂണിത്തുറ: എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന മിൽമയുടെ എറണാകുളം മേഖലയിലെ പ്രളയബാധിതരായ ക്ഷീരകർഷകർക്കും അതതു പ്രദേശങ്ങളിലെ ക്ഷീര സംഘങ്ങൾക്കും വിവിധതരത്തിലുള്ള ധനസഹായം നൽകാൻ തീരുമാനം.
പ്രളയത്തിൽ മരണമടഞ്ഞ ക്ഷീര കർഷകന്റെ കുടുംബത്തിന് സഹായമായി 25,000 രൂപയും ഇൻഷ്വറൻസ് ഇല്ലാത്ത പശുക്കൾ ചത്തവർക്കും പശുത്തൊഴുത്തിന് നഷ്ടം സംഭവിച്ചവർക്കും 20,000 രൂപ വീതവും കാലിത്തീറ്റ, ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ച ക്ഷീരസംഘങ്ങൾക്ക് 10,000 രൂപവീതവും നൽകും.
പ്രളയബാധിതരായ കർഷകർക്ക് മിൽമയുടെ സഹായം
12:04 AM Oct 22, 2021 | Deepika.com