കൊച്ചി: സംസ്ഥാനത്ത് പ്രളയം മൂലം വാഹനങ്ങള്‍ക്കും മറ്റ് സ്വത്തുവകകള്‍ക്കും നഷ്ടം സംഭവിച്ച പോളിസി ഉടമകള്‍ക്ക് അതിവേഗം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് സംവിധാനമൊരുക്കി.
10 ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാരം ‘എക്സ്പ്രസ് ക്ലെയിം സെറ്റില്‍മെന്റി’ ല്‍ ഉള്‍പ്പെടുത്തി പെട്ടെന്ന് തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ കമ്പനിയുടെ സര്വയര്മാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി നഷ്ടപരിഹാരത്തിനുള്ള കടലാസ് ജോലികള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. തുക ചെറുതാണെങ്കില്‍ കൈയോടെ നഷ്ടപരിഹാരം ലഭിക്കും.
1800 102 1111, എസ്എംഎസ്: CLAIM to 561612, ഇ-മെയില്‍customer.care@sbi general.in .
പ്രളയ ബാധിതര്‍ക്ക് സഹായവുമായി എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്
10:36 PM Oct 21, 2021 | Deepika.com