മെയ്ദുഗുരി: വടക്കൻ നൈജീരിയയിൽ കൊള്ളക്കാർ 43 പേരെ വെടിവച്ചുകൊന്നതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. 60 പേർ മരിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
സോകോട്ടോ സംസ്ഥാനത്തെ ഗോറോണിയോ പട്ടണത്തിലുള്ള ആഴ്ചച്ചന്തയിൽ ഞായറാഴ്ച തുടങ്ങിയ വെടിവയ്പ് തിങ്കളാഴ്ച പുലർച്ചവരെ നീണ്ടു. മാർക്കറ്റ് വളഞ്ഞ കൊള്ളക്കാർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തുകയായിരുന്നു.
കൊള്ളക്കാരുടെ നാശം അടുത്തതായി നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രതികരിച്ചു. കൊള്ളക്കാർക്കെതിരേയുള്ള നീക്കം കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നൈജീരിയയിൽ 43 പേരെ കൊള്ളക്കാർ വധിച്ചു
01:37 AM Oct 21, 2021 | Deepika.com