കൊടുങ്കാറ്റ് ഭീഷണിയിൽ ജർമനി
01:37 AM Oct 21, 2021 | Deepika.com
ബെർലിൻ: ജർമനിയിൽ 120 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റ് വീശിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി. ഇഗ്നാറ്റ്സ് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ലോവർ സാക്സണിയിലെ ഹാർസ് മലന്പ്രദേശത്തും നോർത്ത്സീ തീരത്തും ദ്വീപുകളിലും വീശാനാണു സാധ്യത.