കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഓഹരിയിലും കടപ്പത്രങ്ങളിലും മണി മാര്‍ക്കറ്റ് പദ്ധതികളിലും വിവിധ മൂല്യങ്ങള്‍ വിലയിരുത്തി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന് പദ്ധതിയായ എല്‍ഐസി എംഎഫ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി (എല്‍ഐസി എംഎഫ് ബിഎഎഫ്) അവതരിപ്പിച്ചു.
കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനം ഒരുവിധത്തില്‍ ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നുള്ള അവസരവും നഷ്ട സാധ്യത നേരിടുന്നതിനെതിരേയുള്ള മുന്കരുതലുമായിരിക്കുമെന്ന് എല്‍ഐസി എംഎഫ് ബിഎഎഫ് നടത്തുന്ന നിക്ഷേപ രീതികളെ കുറിച്ചു വിശദീകരിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് സിഇഒ ദിനേഷ് പാന്ഗ്ടേ പറഞ്ഞു.
ഓഹരി നികുതി നേട്ടങ്ങള്‍ നിക്ഷേപകര്‍ക്കു ലഭിക്കും വിധം ആകെ ഓഹരി വകയിരുത്തല്‍ 65 ശതമാനമാക്കി സൂക്ഷിക്കുന്നതായിരിക്കും പദ്ധതിയുടെ രീതി. പുതിയ പദ്ധതി ഓഫര്‍ ഇന്ന് ആരംഭിച്ച് നവംബര്‍ മൂന്നിന് അവസാനിക്കും. ഓഹരി വിഭാഗത്തില്‍ യോഗേഷ് പാണ്ഡേയും കടപ്പത്ര വിഭാഗത്തില്‍ രാഹുല്‍ സിംഗുമായിരിക്കും എല്‍ഐസി എംഎഫ് ബിഎഎഫിന്റെ ഫണ്ട് മാനേജര്‍മാര്‍.
എല്‍ഐസി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു
11:32 PM Oct 19, 2021 | Deepika.com