കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ പുതിയ പതിപ്പ് ഓഡി ക്യു 5ന്റെ ബുക്കിംഗ് ആരംഭിച്ചു. രണ്ടു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. പ്രൗഢമായ രൂപകല്പനയോടെയാണ് ഓഡി ക്യു 5 എത്തുന്നത്.
മികച്ച ഡൈനാമിക്സ് പിന്തുണയുള്ള അതിന്റെ ഡ്രൈവിംഗ് സവിശേഷത ക്വാട്രോ ഓള്‍വീല്‍ ഡ്രൈവാണ്. 8.26 സെ.മി.(ആര് 19) 5 ഡബിള്‍ സ്പോക്ക് അലോയ് വീലുകള്‍, പാര്‍ക്ക് അസിസ്റ്റ്, സെന്‍സര്‍ നിയന്ത്രിത കംഫര്‍ട്ട് കീ, ബ്ലാക്ക് പിയാനോ ലാക്വറിലുള്ള ഓഡി എക്സ്ക്ലൂസിവ് ഇന്‍ലേകള്‍, വിര്‍ച്വല്‍ കോക്പിറ്റ് പ്ലസ്, ബി ആന്‍ഡ് ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
വെര്‍ട്ടിക്കല്‍ സ്ട്രട്ടുകളുള്ള സിംഗിള്‍ ഫ്ളെയിം ഗ്രില്‍, റീഡിസൈന്‍ ചെയ്ത ബംബറുകള്‍ എന്നിവയും ശ്രദ്ധേയമാണ്.
ഓഡി ക്യു 5 ബുക്കിംഗ് തുടങ്ങി
11:32 PM Oct 19, 2021 | Deepika.com