കൊച്ചി: ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാം (എഫ്ഐപി) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്റെ പിജി ഡിപ്ലോമ കോഴ്സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ് ചെയ്യാനും അവസരം ലഭിക്കും.
പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസിന്റെ പിജി ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ബിരുദവും ലഭിക്കും.
10, 12, ബിരുദതലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് ഈ മാസം 23 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും.
ഫെഡറല്‍ ബാങ്കിൽ ഇന്റേണ്‍ഷിപ് പ്രോഗ്രാം
11:32 PM Oct 19, 2021 | Deepika.com