കൊച്ചി: ഓരോ വര്‍ഷവും പ്ലാസ്റ്റിക് ഉപയോഗം അഞ്ചു ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്. കമ്പനിയുടെ വിശാലമായ ഗുഡ് ആന്‍ഡ് ഗ്രീന്‍ സംരംഭത്തിനു കീഴിലുള്ള ഗ്രീനര്‍ ഇന്ത്യ എന്ന തന്ത്രപരമായ സംരംഭത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
പാക്കേജിംഗിലെ തെര്‍മോകോളിന്റെ ഉപയോഗം ഇല്ലാതാക്കാന്‍, പേപ്പര്‍ ഹണികോമ്പ് ബോര്‍ഡുകള്‍ ഉപയോഗിച്ച് പുനരുപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബദലിലേക്കു ഗോദ്റെജ് ഇന്റീരിയോ മാറി. പാക്കേജിംഗ് മെറ്റീരിയലിന് ഉപയോഗിക്കുന്ന പേപ്പര്‍ 70 % റീസൈക്കിള്‍ ചെയ്ത പേപ്പര്കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ
12:26 AM Oct 19, 2021 | Deepika.com