കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യ കസ്റ്റമര്‍ ലൈഫ്ടൈം പാര്‍ട്സ് വാറന്റി അവതരിപ്പിച്ചു. സാധാരണ വാറന്റി കാലത്തിനു ശേഷം അംഗീകൃത വര്‍ക്ക്ഷോപ്പില്‍നിന്നു വാങ്ങുന്ന പാര്‍ട്സുകള്‍ക്കു ജീവിതകാല വാറണ്ടി ലഭ്യമാക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്.
ഒക്ടോബര്‍ ഒന്നു മുതല്‍ വാങ്ങി, വോള്‍വോ അംഗീകൃത വര്‍ക്ക്ഷോപ്പില്‍ വച്ചു ഘടിപ്പിക്കുന്ന യഥാര്‍ഥ പാര്ട്സുകള്ക്കാണു വാറന്റി ലഭ്യമാകുന്നത്. പാര്‍ട്സ് വാങ്ങുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാറന്റി ഉടമസ്ഥതാവകാശം മാറുന്നതു വരെ തുടരും. ഇതിനു കീഴില്‍ പാര്‍ട്സും ലേബര്‍ ചെലവും ഉള്‍പ്പെടും.
വോള്‍വോ കാർ പാര്‍ട്സിന് ലൈഫ്ടൈം വാറന്റി
11:47 PM Oct 18, 2021 | Deepika.com