ബെയ്ജിംഗ്: ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിനായി ഒരു വനിതയുൾപ്പെടെ മൂന്നംഗ ചൈനീസ് സംഘം ടിയാൻഹെ സ്പേസ് സ്റ്റേഷന്റെ കോർ മൊഡ്യൂളിലെത്തി.
ഷായ് ഷിഗാംഗ് (55), വാംഗ് യപിംഗ് (41), യെ യുവാംഗ്ഫു (41) എന്നിവരാണ് ഇന്നലെ രാവിലെ വിക്ഷേപിച്ച ഷെൻഷോ-13 പേടകത്തിൽ നിർമാണത്തിലിരിക്കുന്ന സ്പേസ് സ്റ്റേഷനിൽ എത്തിയത്.
ടിയാൻഹെ കോർ മൊഡ്യൂൾ, ടിയാൻഷോ-2, ടിയാൻഷോ-3 കാർഗോ ക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെട്ടതാണ് ഈ സ്റ്റേഷൻ. ആറുമാസം ഇവിടെ തങ്ങുന്ന ദൗത്യസംഘം സ്പേസ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരിക്കും.
ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യദൗത്യമാണിത്. ഇതോടെ, ചൈനീസ് സ്പേസ് സ്റ്റേഷനിൽ എത്തുന്ന ആദ്യ ചൈനീസ് വനിതയായി വാംഗ് യപിംഗ് മാറി.
ആറുമാസ ദൗത്യത്തിനായി ചൈനീസ് സംഘം സ്പേസ് സ്റ്റേഷനിൽ
10:22 PM Oct 16, 2021 | Deepika.com