ലാ പാമ അഗ്നിപർവതം: ആളുകളെ ഒഴിപ്പിച്ചു
01:34 AM Oct 14, 2021 | Deepika.com
മാഡ്രിഡ്: സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപിലെ ലാ പാമയിൽ അഗ്നിപർവതത്തിൽ നിന്നുള്ള ലാവാ പ്രവാഹത്തെത്തുടർന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. ലാ പാമ കാനറി ദ്വീപിന്റെ തെക്കുള്ള കുംബ്രെ വിയ്യ ദേശീയോദ്യാനത്തിലെ അഗ്നിപർവതത്തിൽനിന്ന് കഴിഞ്ഞമാസം പകുതിമുതൽ ലാവാപ്രവാഹം തുടരുകയാണ്.