അറ്റാദായം 12 ശതമാനമുയർന്ന് ഇൻഫോസിസ്
12:07 AM Oct 14, 2021 | Deepika.com
മുംബൈ: സോഫ്റ്റ്വേർ സർവീസസ് കന്പനിയായ ഇൻഫോസിസിനു സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ അറ്റാദായം മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 11.9 ശതമാനമുയർന്ന് 5421 കോടി രൂപയായി. കന്പനിയുടെ മൊത്തവരുമാനം 20.5 ശതമാനമുയർന്ന് 29,602 കോടി രൂപയായി.