മുംബൈ: രാജ്യത്തെ സാന്പത്തിക രംഗം മുന്നേറുന്നതിന്റെ സൂചനയായി ഫാക്ടറി ഉത്പാദനത്തിൽ വർധന. ഓഗസ്റ്റിൽ വ്യവസായ ഉത്പാദന സൂചിക (ഐഐപി)മുൻ വർഷം ഇതേ മാസത്തെക്കാൾ 11.9 ശതമാനമാണ് ഉയർന്നത്.
കോവിഡ് ഒന്നാം തരംഗത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സൂചിക 7.1 ഇടിഞ്ഞിരുന്നു. ഖനനമേഖലയിൽ 23.6 ശതമാനവും ഉത്പാദനമേഖലയിൽ 9.7 ശതമാനവും വൈദ്യുതോത്പാദനത്തിൽ 16 ശതമാനവും വർധനയുണ്ട്.
നടപ്പു ധനകാര്യവർഷം ഏപ്രിൽ- ഓഗസ്റ്റ് കാലയളവിൽ എെഐപി 28.6 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 25 ശതമാനം തളർച്ചയുണ്ടായ(-) സ്ഥാനത്താണിത്.
വ്യവസായ ഉത്പാദനത്തിൽ വർധന
01:44 AM Oct 13, 2021 | Deepika.com