മുംബൈ: രാജ്യത്തെ ചില്ലറവിലക്കയറ്റത്തിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് നേരിയ ശമനം. സെപ്റ്റംബറിൽ ഉപഭോക്തൃ വില സൂചിക (സിപിഐ)അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം 4.35 ശതമാനമായി.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇത് 7.27 ശതമാനമായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വിലക്കയറ്റ നിലയാണിത്. ആർബിഎയെുടെ അനുവദനീയ പരിധിക്കുള്ളിൽ ( രണ്ടു ശതമാനം- ആറു ശതമാനം) വിലക്കയറ്റനില വരുന്നതു തുടർച്ചയായ മൂന്നാം മാസമാണ്.
ഭക്ഷ്യ വസ്തുക്കളുടെ വില വർധനയിലുണ്ടായ കുറവാണു വിലക്കയറ്റത്തിൽ നേരിയ ശമനമുണ്ടാക്കിയത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിലെ ഭക്ഷ്യ വിലക്കയറ്റം 0.68 ശതമാനമാണ്.
ഓഗസ്റ്റിൽ ഇത് 3.11 ശതമാനമായിരുന്നു. രാജ്യത്തെ ചില്ലറ വിലക്കയറ്റം കുറയുകയാണെന്നു കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചിരുന്നു.
ഈ വർഷം ഓഗസ്റ്റിൽ 5.3 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം
വിലക്കയറ്റം 4.35 %
01:44 AM Oct 13, 2021 | Deepika.com