നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 32 മരണം
11:20 PM Oct 12, 2021 | Deepika.com
കാഠ്മണ്ഡു: നേപ്പാളിൽ നിയന്ത്രണം വിട്ട ബസ് പിനാ ജ്യാരി നദിയിലേക്കു മറിഞ്ഞുവീണ് 32 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. 300 അടി താഴ്ചയിലേക്കാണു ബസ് പതിച്ചത്. നേപ്പാൾഗഞ്ചിൽനിന്നു ഗംഗാധിയിലേക്കു പോകുകയായിരുന്നു ബസ് ഛായാനാഥ് റാരയിലാണ് അപകടത്തിൽപ്പെട്ടത്.