കറാച്ചി: പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് സെഹ്റി (35) ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആണ് ആക്രമണം നടത്തിയത്.
മെട്രോ 1 ന്യൂസ് റിപ്പോർട്ടറാണ് ഷാഹിദ്. കാറിൽ സഞ്ചരിക്കവേയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ ഷാഹിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തു.
പാക് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
11:49 PM Oct 11, 2021 | Deepika.com